രാഹുകാലം കണ്ടുപിടിക്കാൻ എളുപ്പവഴി


എന്തു ശുഭകര്‍മ്മങ്ങള്‍ക്കും രാഹുകാലം നോക്കുന്ന പതിവ് നമുക്കുണ്ട്.ദിവസവും ഒന്നര മണിക്കൂര്‍ ആണ് രാഹുകാലം.ഉദയം 6 മണി എന്ന് കണക്കാക്കിയാണ് കലണ്ടര്‍ - ല്‍  രാഹുകാലം കൊടുത്തിരിക്കുന്നത്‌.ദിനമാണ വ്യത്യാസം അനുസരിച്ച് സൂക്ഷ്മമായ രാഹുകാലത്തിലും വ്യത്യാസം വരും.


എങ്കിലും സാമാന്യമായി കലണ്ടര്‍-ലെ സമയം പിന്തുടരുന്നതില്‍ തെറ്റില്ല.


ഈ സമയം ഓര്‍ത്തു വയ്ക്കാന്‍ പറ്റിയ ഒരു ഈരടിയാണ് താഴെ കൊടുത്തിരിക്കുന്നത്.


"നാലര ഏഴര മൂന്നിഹ പിന്നെ

പന്ത്രണ്ടൊന്നര പത്തര നവമേ..." എന്നതാണ്‌ ആ ഈരടി.



ഇതനുസരിച്ച്‌ ഞായറാഴ്ച രാഹുകാലം തുടങ്ങുന്നത്‌ വൈകുന്നേരം 4.30-ന്‌.

തിങ്കളാഴ്ച രാവിലെ 7.30-ന്‌.
ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ്‌ 3.00-ന്‌.
ബുധനാഴ്ച ഉച്ചയ്ക്ക്‌ 12.00-ന്‌.
വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്‌ 1.30-ന്‌.
വെള്ളിയാഴ്ച രാവിലെ 10.30-ന്‌.
ശനിയാഴ്ച രാവിലെ 9.00-ന.

ഇതിൽ ഓരോ ദിവസവും പറഞ്ഞിരിക്കുന്ന സമയത്തു തുടങ്ങുന്ന രാഹുകാലം ഒന്നര മണിക്കൂറിനു ശേഷം സമാപിക്കും.

ബുധനാഴ്ച രാഹുകാലം 12 മണിക്ക് തുടങ്ങുന്നതിനാല്‍ അഭിജിത്ത് മുഹൂര്‍തതിനു ബുധനാഴ്ച ഒഴിവാക്കണം.

എന്താണ് അഭിജിത്ത് മുഹൂര്‍ത്തം?
Copy Code