ദീപാവലി

ദീപാവലി സംബന്ധമായി പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്.പ്രാഗ് ജ്യോതിഷ രാജ്യത്തിലെ ദുഷ്ട രാജാവായിരുന്ന നരകാസുരനെ വധിച്ചു ഭഗവാന്‍ ശ്രീകൃഷ്ണന്‍ ലോകത്തെ തിന്മയില്‍ നിന്നും മോചിപ്പിച്ച ദിനമാണ് ദീപാവലി എന്നതാണ് പ്രധാന ഐതീഹ്യം.
രാമരാവണ യുദ്ധത്തിനു ശേഷം സീതാ സമേതനായി ഭഗവാന്‍ ശ്രീരാമന്‍ അയോധ്യയില്‍ മടങ്ങിയെത്തിയ ദിവസമാണ് ദീപാവലി എന്നും വിശ്വസിക്കപ്പെടുന്നു.
എന്തുതന്നെ ആയാലും തിന്മയുടെ ഇരുട്ടിന്മേല്‍ നന്മയുടെ വെളിച്ചം വിജയിക്കുന്ന ദിവസമാണ് ദീപാവലി.
നരകാസുര നിഗ്രഹ ശേഷം യുദ്ധ ക്ഷീണം അകറ്റുവാനായി ശ്രീകൃഷണ ഭഗവാന്‍ വിസ്തരിച്ച് എണ്ണ തേച്ചു കുളിച്ചതിന്റെ സ്മരണയാണ്‌ ദീപാവലി ദിവസത്തെ എണ്ണ തേച്ചു കുളിയിലൂടെ അനുസ്മരിക്കപ്പെടുന്നത്‌. യുദ്ധ വിജയ സന്തോഷാര്‍ത്ഥം ദീപങ്ങള്‍ തെളിയിച്ചതിന്റെയും മധുരം പങ്കിട്ടതിന്റെയും സ്മരണ ഈ ദിവസം അനുസ്മരിക്കപ്പെടുന്നു.

എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍....

Copy Code