ഗുളിക സ്ഥിതിഫലം

ഉപഗ്രഹങ്ങളില്‍ വച്ച് ഏറ്റവും ശക്തമായ പാപിയും മറ്റ് ഉപഗ്രഹങ്ങളെ നയിപ്പിക്കുവനുമാകുന്നു ഗുളികന്‍ . ശനിയുടെ പുത്രനായ ഗുളികന്‍ പാപത്തിന്റെയും, ക്രൂരതയുടെയും മൂര്‍ത്തീഭാവമാകുന്നു. സ്വാഭാവികമായും ഗുളികന്‍ നാശത്തെയും, മരണത്തെയും പ്രതിനിധീകരിക്കുന്നു. അദൃശ്യനാണെങ്കിലും ഗുളികന്‍ ഒരു ദിവസം രണ്ട് പ്രാവശ്യം അതായത് പകലും, രാത്രിയിലും ഉദിക്കുന്നതായി പറയപ്പെടുന്നു.

ഗുളികന്റെ ഉദയം ഓരോ ദിവസവും സൂര്യോദയത്തില്‍ നിന്നും, സൂര്യാസ്തമനത്തില്‍ നിന്നും ഒരു നിശ്ചിത സമയത്താകുന്നു.

          ആഴ്ച                                                    പകല്‍                                
                         രാത്രി 

1.ഞായര്‍26 നാഴിക10 നാഴിക
2.തിങ്കള്‍22 നാഴിക6 നാഴിക
3.ചൊവ്വ18 നാഴിക2 നാഴിക
4.ബുധന്‍14 നാഴിക26 നാഴിക
5.വ്യാഴം10 നാഴിക22 നാഴിക
6.വെളളി6 നാഴിക18 നാഴിക
7.ശനി2 നാഴിക14 നാഴിക


NB: ദിവസങ്ങളില്‍ പകല്‍ 30 നാഴികയും രാത്രി 30 നാഴികയും എന്ന കണക്കിലാണ് പട്ടിക തയ്യാറാക്കിയത്. യഥാര്‍ത്ഥ ദിനമാനം, രാത്രിമാനം എന്നിവയനുസരിച്ച് ഗുളികോദയ സമയത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതാണ്.

ഗുളികന് 7 ആം ഭാവത്തിലേക്കുളള ദൃഷ്ടി കൂടാതെ 2 ലേക്കും, 12 ലേക്കും പ്രത്യേക ദൃഷ്ടിയുണ്ട്.

ഭാവസ്ഥിതി ഫലങ്ങള്‍

ഗുളികന്‍ ലഗ്ന ഭാവത്തില്‍ നിന്നാല്‍ ക്രൂരത, കപടത, നിരീശ്വരത്വം, കലഹസ്വഭാവം, പാപപൂര്‍ണ്ണമായ ദൃഷ്ടി, അമിതാഹാരം, സന്താന അഭാവം, അല്പായുസ്സ്.

രണ്ടില്‍ - കലഹങ്ങളില്‍ താല്‍പ്പര്യം, നിഷ്ഫലമായ വാക്കുകള്‍ , ദുരദേശവാസം. 

മൂന്നില്‍ - നിര്‍ഭയത്വം, അഹങ്കാരം, ദേഷ്യം, ദീനത, സഹോദര നാശം, സഞ്ചാര ശീലം. 

നാലില്‍ - സ്വജനങ്ങളില്‍ നി്ന്നു സ്‌നേഹക്കുറവ്, മാതൃലാളന ഇല്ലായ്മ. 

അഞ്ചില്‍ - അല്പായുസ്സ്, ചഞ്ചമനസ്സ്, സന്താനഅഭാവം, ദൂര്‍വിചാരം. 

ആറില്‍ - ധൈര്യം, എല്ലാ കാര്യങ്ങള്‍ക്കും സാമര്‍ത്ഥ്യം, ശത്രുനാശം, മാജിക് പഠിക്കുവാന്‍ താല്‍പ്പര്യം, സല്‍സന്താനം. 

ഏഴില്‍ - വിദ്യാഹീനത, നന്ദി ഇല്ലായ്മ, പരസ്ത്രീ സംഗമം, കലഹസ്വഭാവം, സമൂഹത്തിന് ദോഷം ചെയ്യുന്ന ആള്‍ . 

ഏഴില്‍ - കുറിയ ദേഹം, വൈരൂപ്യം, വികലനേത്രം, ജന്മനാ അംഗഹീനന്‍ . 

ഒമ്പതില്‍ - ഗുരുക്കന്‍മ്മാരില്‍ നിന്നും, പണ്ഡിതന്‍മ്മാരില്‍ നിന്നും, അനുഗ്രഹം ഇല്ലായ്മ, തത്ത്വജ്ഞാനി, സര്‍പ്പദോഷം, ബാധകള്‍ , വിദേശവാസി. 

പത്തില്‍ - സ്വാര്‍ത്ഥത, ദുഃഖപര്യവസായിയായ കര്‍മ്മങ്ങളില്‍ താല്‍പ്പര്യം. 

പതിനൊന്നില്‍ - ബുദ്ധഗുണം, സുഖം, ആകര്‍ണീയമായ ശരീരം, സല്‍സന്താന ലാഭം. 

പന്ത്രണ്ടില്‍ - ചഞ്ചലത, അതിവ്യയം, ഭൗതീക കാര്യങ്ങളില്‍ അശ്രദ്ധ. 

ഗുളികന്‍ സൂര്യനോട് ചേര്‍ന്നാല്‍ പിതാവിന് ദോഷം, ചന്ദ്രനോട് ചേര്‍ന്നാല്‍ അമ്മയ്ക്ക് ബുദ്ധിമുട്ട്, ചൊവ്വയോട് ചേര്‍ന്നാല്‍ സഹോദരങ്ങളില്‍ നി്ന്നു വേര്‍പാട്.

ബുധനുമായി ചേര്‍ന്നാല്‍ മാനസിക അസുഖം, വ്യാഴത്തോട് ചേര്‍ന്നാല്‍ ഹിപ്പോക്രസി, ശുക്രനോട് ചേര്‍ന്നാല്‍ വിഷങ്ങളില്‍ നിന്നുളള പീഡനം, കേതുവുമായി ചേര്‍ന്നാല്‍ അംഗഹീനത്വം.

ഗുളികന്‍ എല്ലാ തരത്തിലുളള അസുഖത്തേയും, കഷ്ടതയേയും ഉണ്ടാക്കുകയും അത് നില്‍ക്കുന്ന ഭാവത്തിനെ നശിപ്പിക്കുകയും ചെയ്യുന്നു. മറ്റ് ഗ്രഹങ്ങളോട് ചേരുമ്പോള്‍ ഗുളികന്‍ ഗുണങ്ങളെ നശിപ്പിക്കുകയും, നാശങ്ങളെ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

ചില ആചാര്യന്‍മാരുടെ അഭിപ്രായപ്രകാരം ഗുളികന്‍ നില്‍ക്കുന്ന രാശിയുടെ അധിപന്‍ ഒരു പാപിയായിത്തീരുന്നു.

ജനനം ഉണ്ടാകുന്നത് ഗുളികന്‍ നില്‍ക്കുന്ന ത്രികോണരാശികളില്‍ ഒന്നിലോ ഗുളികനവാംശക രാശിയിലോ ആയിരിക്കും.

സര്‍വ്വ ദുഃഖങ്ങളുടെയും, പാപങ്ങളുടെയും ഉറവിടമായിത്തീരുന്ന ഗുളികകാലം ധാന്യശേഖരം, കച്ചവടം, കടം തീര്‍ക്കല്‍ , നൂതന ഗൃഹപ്രവേശം, ഔഷധസേവ, ആഭരണ ധാരണം, വേദപഠനം മുതലായ ചില പ്രത്യേക കര്‍മ്മങ്ങള്‍ക്ക് ശുഭകരമാണെന്ന് പറയപ്പെടുന്നു.
Copy Code