അഭിജിത്‌ മുഹൂര്‍ത്തം

സവിശേഷമായ ചടങ്ങുകള്‍  നടത്തുന്നതിന്‌ നാം മുഹൂര്‍ത്തം നോക്കാറുണ്ട്‌. 
മുഹൂര്‍ത്തം ഗണിക്കുന്നതിനായി നല്ലൊരു ജ്യോതിഷനെ സമീപിക്കുന്നതാണ് നല്ലത് .എന്നാല്‍ മൂഹൂര്‍ത്തം നോക്കാതെ തന്നെ ദിവസവും 2 നാഴിക സമയം (48 മിനിറ്റ്‌) കര്‍മ്മങ്ങള്‍ ചെയ്യുന്നതിന്‌ കുഴപ്പമില്ല എന്ന്‌ വിശ്വസിക്കുന്നു. ഇത്‌ സൂര്യന്റെ സ്ഥാനവുമായി ബന്ധപ്പെടുത്തിയാണ്‌ കണക്കാക്കുന്നത്‌. സൂര്യോദയം മുതല്‍ സൂര്യാസ്‌തമനം വരെയുള്ള സമയമാണല്ലോ ദിനമാനം. സാധാരാണ ഇത്‌ 30 നാഴികയ്‌ക്കടുത്ത്‌ വരും. ഈ ദിനമാനം ഉപയോഗിച്ച്‌ അന്നത്തെ പകലിന്റെ മധ്യം കണക്കാക്കണം. ഇതിനെ ദിനമധ്യം എന്നു വിളിയ്‌ക്കുന്നു. ഈ ദിനമധ്യത്തില്‍ നിന്നും 1 നാഴിക കുറച്ചാല്‍ അഭിജിത്‌ മുഹൂര്‍ത്തത്തിന്റെ ആരംഭമായി. ഇത്‌ പോലെ ദിനമധ്യത്തില്‍ നിന്നു ഒരു നാഴിക കൂട്ടിയാല്‍ അഭിജിത്‌ മുഹൂര്‍ത്തത്തിന്റെ അവസാനവുമായി.

ദിനമധ്യത്തോടു ചേര്‍ന്ന 10 വിനാഴികസാധാരണയായി  ഒഴിവാക്കാറുണ്ട്‌.

"അഭിജിന്നാമ മധ്യാഹ്നെ മുഹൂര്തോ വൈഷ്ണവ സ്മൃതാത് ;
ചക്രമാദായ   ഭഗവാന്‍ വിഷ്ണുര്‍ദോഷാന്‍ വ്യപോഹതി"



എന്താണ്‌ അഭിജിത്‌ മൂഹൂര്‍ത്തത്തിന്റെ പ്രത്യേകത?


ഏതു ദിവസമെടുത്താലും അഭിജിത്‌ മുഹൂര്‍ത്തം ലഗ്നത്തിന്റെ 10ല്‍ സൂര്യന്‍ നില്‍ക്കുന്ന സമയം ആയിരിക്കും. 10 -ാം ഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ സര്‍വകാര്യ വിജയം എന്ന് പറയാം.പ്രവര്‍ത്തി ഫലത്തിലെത്തും. എന്തുദ്ദേശിച്ചാണോ ചെയ്യുന്നത്‌ അത്‌ സല്‍പ്രവൃത്തിയായി മാറും എന്ന്‌ ചുരുക്കം. മറ്റുള്ള ഗ്രഹങ്ങളെ പറ്റിയോ അവയുടെ പ്രഭാവതെക്കുരറിച്ചോ  നമ്മള്‍ ഇത്തരുണത്തില്‍  ചിന്തിക്കുന്നില്ല. 

ബുധനാഴ്‌ച ദിവസങ്ങളില്‍ രാഹുകാലം ഉച്ചയ്‌ക്ക്‌ 12 മുതല്‍ 1.30 വരെയാണ്‌. ഇതിനാല്‍ തന്നെ  ബുധനാഴ്‌ചയിലെ അഭിജിത്‌ മുഹൂര്‍ത്തംഒഴിവാക്കുന്നതായിരിക്കും അഭികാമ്യം .ഭഗവാന്‍ശിവന്‍ത്രിപുരാസുരനെകൊന്നത്‌അഭിജിത്‌മുഹൂര്‍ത്തത്തിലാണ്‌ എന്നാണ്‌ ഐതീഹ്യംങ്ങളില്‍ പറയുന്നത്.

ജ്യോതിഷ ഉപദേശത്തോടെ  മൂഹൂര്‍ത്തം കണ്ടെത്തി കര്‍മ്മങ്ങള്‍  ചെയ്യുന്നതാണ്‌ ഏറ്റവും ഉചിതം.  അതിന്‌ പ്രയോഗിക വിഷമതകള്‍ ഉണ്ടെങ്കില്‍ അഭിജിത്‌ മുഹൂര്‍ത്തം ഉപയോഗിയ്‌ക്കാവുന്നതാണ്‌. വിവാഹം, ഉപനയനം എന്നിവയ്‌ക്ക്‌ ഈ മുഹൂര്‍ത്തം കൂടുതലായി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.
Copy Code