ശനിയാഴ്ചവ്രതം

ജാതകവശാല്‍ ശനിദശയോ ശനി അപഹാരമോ  അനുഭവിക്കുന്നവരും ചാരവശാല്‍ കണ്ടകശനി,എഴരശനി എന്നിവ അനുഭവിക്കുന്നവരും ശനിദോഷം   അകലാന്‍ ശനിയാഴ്ച  വ്രതമനുഷ്ഠിക്കണം. ശാസ്താപ്രീതികരമാണ് ഈ വ്രതം. 

   പുലര്‍ച്ചെ കുളിച്ച് ശാസ്തക്ഷേത്രദര്‍ശനം നടത്തണം. ശാസ്തൃ  അഷ്ടോത്തരം,ശനി അഷ്ടോത്തരം , എന്നിവ  പാരായണം ചെയ്യുക. ശാസ്താവിന് നീരാഞ്ജനം വഴിപാടു കഴിക്കുക. തേങ്ങയുടച്ച് രണ്ടു മുറികളിലും എണ്ണയൊഴിച്ച് എള്ളുകിഴികെട്ടിയ തിരികത്തിച്ച് ശാസ്താവിന്റെ തിരുനടയില്‍ സമര്‍പ്പിക്കുന്ന വഴിപാടാണിത്.ശാസ്താവിന് എള്ള് പായസം നിവേദിക്കുന്നതും വിശേഷമാണ്.

      നവഗ്രഹപ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ശനിക്ക്‌ കറുത്ത എള്ള്, ഉഴുന്ന്, എണ്ണ ഇവ വഴിപാടായി നല്‍കുക. കറുത്ത വസ്ത്രവും ശനിക്ക്‌ പ്രിയംകരമാണ്. ഉപവാസം നന്ന്. ഒരിക്കല്‍ ഊണും  ആകാം.





വായിക്കുക...ശനിദോഷ പരിഹാരം



ഇത്തരം ലേഖനങ്ങള്‍ വായിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ ഗ്രൂപ്പില്‍ അംഗമാകുക.....

Copy Code