ശ്രീരാമ നവമി


ഭഗവാന്‍ ശ്രീരാമചന്ദ്രന്‍റെ ജന്മദിനമാണ്  ശ്രീരാമനവമിയായി ആഘോഷിക്കുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ശ്രീരാമന്‍ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം. 

ചൈത്രമാസത്തിലെ ശുക്ളപക്ഷ നവമി മധ്യാഹ്നത്തില്‍ വരുന്ന ദിവസമാണ് സൂര്യവംശരാജാവായിരുന്ന ദശരഥന്‍റേയും കൗസല്യയുടേയും പുത്രനായി ശ്രീരാമന്‍റെ ജനനം.അസുര രാജാവായ രാവണനെ കൊല്ലുക യായിരുന്നു ശ്രീരാമഅവതാരത്തിന്‍റെ ലക്ഷ്യം.

ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് കരുതുന്നത്. ഭാരതത്തിലെ ചിലയിടങ്ങളില്‍ ശ്രീരാമ നവമി ആഘോഷങ്ങള്‍ ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്നു.

വസന്ത നവരാത്രിയുമായി ബന്ധപ്പെടുത്തിയും ശ്രീരാമനവമി ആഘോഷിക്കുന്നു.

സ്നേഹപൂര്‍ണമായ പ്രകൃതം, നിസ്വാര്‍ത്ഥമായ പെരുമാറ്റം, സര്‍വോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദര്‍ശപുരുഷനാക്കുന്നു. ആ നിലയില്‍ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണ ത്തില്‍ രാമനെ ചിത്രീകരിച്ചിട്ടുള്ളത്. എന്നാല്‍ ഭാഗവതത്തിലെ രാമന്‍ അവതാരപുരുഷനാണ്.
Copy Code