മഹാ ഭാഗ്യയോഗം - ചക്രവര്‍ത്തി യോഗം


ചക്രവര്‍ത്തി യോഗം 
(നീചഭംഗ രാജയോഗം ) 

ജനന സമയം വല്ല ഗ്രഹവും നീചരാശിയില്‍ ആയിരിക്കുകയും ,ആ നീച രാശിയുടെ അധിപനോ  ആ നീചരാശി ഉച്ചക്ഷേത്രമായിട്ടുളള ഗ്രഹമോ ചന്ദ്ര കേന്ദ്രത്തില്‍ വരികയും ചെയ്‌താല്‍ അവന്‍ ധാര്‍മികമായ ചക്രവര്‍ത്തി യോഗമുള്ള വനായിരിക്കും.

മഹാ ഭാഗ്യയോഗം

സൂര്യനും ചന്ദ്രനും ഓജരാശിയില്‍ നില്‍ക്കുകയും ഓജലഗ്നത്തില്‍ പുരുഷനായി പകല്‍ ജനിക്കുകയും ചെയ്താല്‍ മഹാഭാഗ്യയോഗം ഭവിക്കും.അതുപോലെ സൂര്യനും ചന്ദ്രനും ,യുഗ്മരാശിയില്‍ നില്‍ക്കുമ്പോള്‍ രാത്രിയില്‍ ജനിക്കുകയും,സ്ത്രീയായിരിക്കുകയും ചെയ്താലും മഹാഭാഗ്യയോഗം ഭവിക്കുന്നു.

മഹാഭാഗ്യയോഗത്തില്‍ ജനിച്ചാല്‍ എല്ലാ ജനങ്ങളുടെയും കണ്ണുകള്‍ക്ക്‌  ആനന്ദത്തെ നല്കുന്നവനാ യും ദാനശീലനായും ,പ്രസിധനായും, രാജതുല്യനായും, നിര്‍മ്മലനായും, എണ്‍പതുവയസ് വരെ ജീവിചിരിക്കുന്നവനായും ഭവിക്കും.

നിങ്ങളുടെ ഗ്രഹനിലയില്‍ ഇപ്രകാരമുള്ള യോഗങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കുവാന്‍ ഓണ്‍ലൈന്‍ ജാതക പരിശോധനയ്ക്കായി 
ഇവിടെ ക്ലിക്ക് ചെയ്യുക

Copy Code