വിജയദശമി



വിദ്യാരംഭത്തിന്റെ ദിനമാണ് വിജയദശമി. വിജയദശമി നാളില്‍ വിദ്യാരംഭം കുറിക്കുന്നതിന്‌ പ്രത്യേക മുഹൂര്‍ത്തം നോക്കേണ്ടതില്ല. കന്നിമാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ പൂജയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്‍ ഒരു ദിവസത്തിന് ശേഷം വിജയദശമി നാളില്‍ പുറത്തെടുക്കും.

കുട്ടിക്ക്‌ അനുയോജ്യമായ മുഹൂര്‍ത്തം കുറിച്ച്‌ വാങ്ങി നാവില്‍ ആദ്യാക്ഷരമെഴുതിക്കുന്ന സമ്പ്രദായമാണ്‌ പണ്ടുകാലത്ത് കേരളത്തില്‍ നിലനിന്നിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ കൂടുതല്‍ ആളുകളും എഴുത്തിനിരുത്തുന്നത് വിജയദശമി ദിനത്തിലാണ്.

വീടുകളില്‍ പൂജ വച്ചിരിക്കുന്നവര്‍ വിജയദശമി നാളില്‍ നവമി ബാക്കിയുണ്ടെങ്കില്‍ അതും കഴിഞ്ഞ ശേഷമേ പൂജ എടുത്ത് വിദ്യാരംഭം  തുടങ്ങാവു എന്ന് മാത്രം. പൂജയെടുപ്പിനു ശേഷം മണലിലോ ഉണക്കലരിയിലോ “ഓം ഹരിശ്രീ ഗണപതായെ നമ: ”എന്ന്‌ എഴുതണം.


അന്ധകാരത്തിനുമേൽ പ്രകാശത്തിന്റേയും അജ്ഞാനത്തിനുമേൽ ജ്ഞാനത്തിന്റേയും വിജയം സംഭവിച്ച  ദിനമാണത്.വിജയദശമിക്ക് ആദ്യക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകള്‍ക്കും ശ്രേയസ് ജ്യോതിഷ കേന്ദ്രത്തിന്റെ ആശംസകള്‍...  
Copy Code