ഗ്രഹപ്പിഴ ഒഴിവാക്കാന്‍ മന്ത്രജപം

സൂര്യാദി മാന്ദ്യാന്തമുള്ള  നവഗ്രഹങ്ങളില്‍ ഏതെങ്കിലും ഗ്രഹം ഗോചരവശാല്‍ അനിഷ്ട സ്ഥാനത്ത്  വരുന്നതിനാണ്  ഗ്രഹപ്പിഴ  എന്ന് പറയുന്നത്. ഗ്രഹപ്പിഴയുടെ  കാഠിന്യം കുറയ്ക്കാന്‍  ആചാര്യന്മാര്‍  പല  മാര്‍ഗങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജപം,നമസ്കാരം,ഹോമം, ദാനം മുതലായ വിവിധ മാര്‍ഗങ്ങളാണവ.
ഗ്രഹപ്പിഴാകാലത്ത്   ഏതു ഗ്രഹമാണ്  അനിഷ്ടനായത്  എന്നറിഞ്ഞ് ആ ഗ്രഹത്തെ ജപത്തിലൂടെ പ്രീതിപ്പെടുത്തണം .   ഇതു ഗ്രഹത്തെ ആണ്  പ്രീതിപ്പെടുത്തെണ്ടത്  എന്ന്  അറിയുവാന്‍  ഉത്തമനായ ഒരു ജ്യോത്സ്യനു  സാധിക്കും.   ദിവസവും രാവിലെ  കുളിച്ച്  ശുദ്ധമായി  ശുഭ്ര വസ്ത്രം  ധരിച്ച്  ജപിക്കേണ്ട  തായ  മന്ത്രവും  ജപസംഖ്യയും  ഇനി പറയുന്നു.

സൂര്യന്‍
******
കാലേശം ഗ്രഹചം   ച മാര്‍ഗനിലയം  പ്രാചീമുഖം വര്‍ത്തുളം
രക്തം രക്ത വിഭൂഷണ ധ്വജരഥച്ഛത്ര ശ്രിയാ ശോഭിതം
സപ്താശ്വം കമലദ്വയാന്വിതകരം പത്മാസനം കാശ്യപം 
മേരോര്‍ ദിവ്യഗിരേ : പ്രദക്ഷിണകരം സേവാമഹേ ഭാസ്കരം 

ഓം  ആദിത്യായ നമ:

എന്ന മന്ത്രം 12 തവണ ജപിക്കുക.

ചാരവശാല്‍  സൂര്യന്‍ അനിഷ്ട സ്ഥാനത്ത്  വരുന്നത് കൊണ്ട് ഉണ്ടാകുന്നതായ  ദുരിതങ്ങള്‍  ഒരു വലിയ അളവില്‍  ഒഴിഞ്ഞ് പോകുന്നതാണ്.

ചന്ദ്രന്‍
******
ആത്രേയം യമുനാപ്രഭും  ഗ്രഹണസ്യാഗ്നേയഭാഗസ്ഥിതം 
ശ്വേതം ശ്വേതസുഗന്ധ മാല്യവസനം ശ്വേതാംബു ജോദ്യത് കരം
ശ്വേതാഭ്രാഭ  വിഭൂഷണധ്വജ രഥച്ഛത്ര ശ്രിയാ ശോഭിതം
മേരോര്‍ ദിവ്യഗിരേ : പ്രദക്ഷിണകരം സേവാമഹേ ശീതഗും .
ഓം സോമായ നമ:

എന്ന മന്ത്രം 20 തവണ ജപിക്കുക.

ചാരവശാല്‍  ചന്ദ്രന്‍  അനിഷ്ട സ്ഥാനത്ത്  വരുന്നത് കൊണ്ട് ഉണ്ടാകുന്നതായ  ദുരിതങ്ങള്‍  ഒരു വലിയ അളവില്‍  ഒഴിഞ്ഞ് പോകുന്നതാണ്.

കുജന്‍
*****
വിന്ധ്യേശം ഗ്രഹ ദക്ഷിണ പ്രതിമുഖം രക്തം ത്രികോണാകൃതിം
ദോര്‍ഭി : സ്വീകൃത ശക്തിശൂല സഗദം ചാരൂഡമേഷാധിപം 
ദാരദ്വാജ മുപാത്തരക്തവസന ച്ഛത്രശ്രിയാശോഭിതം 
മേരോര്‍ ദിവ്യ ഗിരേ: പ്രദക്ഷിണകരം സേവാമഹേ ഭൂമിജം.
ഓം അംഗാരകായ നമ:

എന്ന മന്ത്രം 14 തവണ ജപിക്കുക.

ചാരവശാല്‍  കുജന്‍  അനിഷ്ട സ്ഥാനത്ത്  വരുന്നത് കൊണ്ട് ഉണ്ടാകുന്നതായ  ദുരിതങ്ങള്‍  ഒരു വലിയ അളവില്‍  ഒഴിഞ്ഞ് പോകുന്നതാണ്.






Copy Code