ജ്യോതിഷം രോഗശാന്തിക്ക്

ധന്വന്തരി മൂര്‍ത്തി 



ന്വന്തരിമന്ത്രജപം രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. അതുപോലെ സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ഭക്‌തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും; തീര്‍ച്ച.
ജ്യോതിശാസ്‌ത്രത്തെയും ഈശ്വരനെയും ഒന്നുപോലെ വിശ്വസിക്കുന്നവര്‍ക്ക്‌ മാറാരോഗങ്ങള്‍ വരെ മാറാം. അപകടങ്ങളില്‍നിന്ന്‌ രക്ഷനേടാം. തൊഴില്‍, ധനം, വീട്‌, വാഹനങ്ങള്‍ ആദിയായവ ക്രമേണ പടിപടിയായി നേടാം. ചെയ്യേണ്ടത്‌ ഇത്രമാത്രം. ജാതകം പരിശോധിച്ച്‌ ഏതേതു ഭാവങ്ങളാണ്‌ ശുഭമെന്നും അശുഭമെന്നും മനസ്സിലാക്കി ഗ്രഹശാന്തി വരുത്തണം. ചില രാശികളില്‍ പാപന്മാര്‍ നില്‍ക്കുമ്പോള്‍ കലശലായ രോഗങ്ങള്‍ വരാം.
അപകടങ്ങളില്‍പ്പെടാം. അപഖ്യാതിയുണ്ടാകാം. ഇങ്ങനെ ഏതെങ്കിലും തരത്തില്‍ നമ്മളെ വിഷമിപ്പിക്കും. ഓരോ രാശിയിലും നില്‍ക്കുന്ന ഗ്രഹങ്ങള്‍, രാശ്യാധിപന്മാര്‍, രാശിയിലേക്ക്‌ ദൃഷ്‌ടി ചെയ്യുന്ന ഗ്രഹങ്ങള്‍ എന്നിങ്ങനെ വിപുലമായി ചിന്തിച്ച്‌ പാപഗ്രഹശാന്തി വരുത്തി പ്രാര്‍ത്ഥിച്ചാല്‍ കഷ്‌ടതകളില്‍ന്നും രോഗങ്ങളില്‍നിന്നും ഏറെക്കുറേ മുക്‌തരാവാം.
രോഗങ്ങള്‍ ഭൗതികപരമായും ആത്മപരമായും ഉണ്ട്‌. ഭൗതികപരമായ രോഗങ്ങള്‍ പ്രത്യക്ഷത്തില്‍ തന്നെ ചികിത്സിച്ച്‌ ഭേദമാക്കാം. എന്നാല്‍ ആത്മപരമായ രോഗങ്ങള്‍ (അതായത്‌ രോഗങ്ങള്‍ ഒന്നും ഇല്ലെങ്കിലും ക്ഷീണം, ഭക്ഷണം വേണ്ട, എണീറ്റു നടക്കാന്‍ വയ്യ, വലിയ ടെന്‍ഷന്‍, സ്‌ഥലകാലബോധമില്ലായ്‌മ...) ഈശ്വര പ്രാര്‍ത്ഥനകൊണ്ടും മന്ത്രജപംകൊണ്ടും മാറ്റാം.
ധന്വന്തരിമന്ത്രജപം രോഗശാന്തിക്ക്‌ അത്യുത്തമമാണ്‌. അതുപോലെ സര്‍വ്വരോഗശമനമന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 പ്രാവശ്യത്തില്‍ കുറയാതെ ഭക്‌തിപൂര്‍വം ജപിച്ചാല്‍ സര്‍വ്വരോഗങ്ങളും ശമിക്കും; തീര്‍ച്ച. (കടപ്പാട്‌ പ്രാര്‍ത്ഥനമജ്‌ഞരിയോട്‌). അതുപോലെ ശിവമന്ത്രം, വിഷ്‌ണുമന്ത്രം, നവഗ്രഹമന്ത്രങ്ങള്‍ എന്നിവയും ഭക്‌തിയോടെ ജപിച്ചാല്‍ ഫലം നിശ്‌ചയം.
മേടം രാശിലഗ്നമായ്‌ വന്നാല്‍ ഞായറാഴ്‌ചവ്രതം എടുക്കുക. ആദിത്യപ്പൊങ്കാല ഇടുക. സൂര്യഗായത്രിജപം, വിഷ്‌ണുവാധാരന, ശനിപൂജ, നീരാജനം, ശിവാരാധന എന്നിവയും ഇടവം രാശിലഗ്നമായി വന്നാല്‍ ചന്ദ്രപ്പൊങ്കാല, ദേവി നാമജപം, ലളിതസഹസ്രനാമജപം, ശിവന്‌ കൂവളമാല സമര്‍പ്പണവും ഉത്തമം. മിഥുനം രാശിലഗ്നമായ്‌ വന്നാല്‍ ഗണപതിഹോമം, വിഷ്‌ണുപൂജ, വിഷ്‌ണു സഹസ്രനാമജപം, രാമായണപാരായണം, കര്‍ക്കടകം രാശിലഗ്നമായ്‌ വന്നാല്‍ ചന്ദ്രമന്ത്രജപം, ചന്ദ്രപ്പൊങ്കാല, പൗര്‍ണ്ണമിവ്രതം, ശിവന്‌ രുദ്രധാര എന്നിവ ചെയ്യാം. ദേവീസ്‌തുതികളും ചൊല്ലാവുന്നതാണ്‌.
ചിങ്ങം രാശി ലഗ്നമായ്‌ വന്നാല്‍ ആദിത്യമന്ത്രജപം ഞായറാഴ്‌ചവ്രതം ശിവക്ഷേത്ര പ്രദോഷം തൊഴല്‍, ധാര ആദിയായവയും കന്നിരാശി ലഗ്നമായ്‌ വന്നാല്‍ വിഷ്‌ണുപൂജ, ഭാഗവതപാരായണം, വിഷ്‌ണു സഹസ്രനാമജപം, ധന്വന്തരിമന്ത്രജപവും പൂജയും, തുലാം രാശി ലഗ്നമായ്‌ വന്നാല്‍ ദേവീമഹാത്മ്യ പാരായണം, ദേവീഭാഗവതപാരായണം എന്നിവയും നടത്തണം.
വൃശ്‌ചികം രാശി ലഗ്നമായ്‌ വന്നാല്‍ സുബ്രഹ്‌മണ്യവ്രതം എടുക്കല്‍, ഭദ്രകാളി ക്ഷേത്ര ഭജനവും ധനുരാശി ലഗ്നമായ്‌ വന്നാല്‍ ശ്രീകൃഷ്‌ണന്‌ വെണ്ണ, ത്രിമധുരം ഇവ സമര്‍പ്പണം വിഷ്‌ണു സഹസ്രനാമജപം, വ്യാഴമന്ത്രജപം, വിഷ്‌ണുപൂജ, പായസം എന്നിവയും നടത്തണം. മകരം, കുംഭം എന്നീ രാശികള്‍ ലഗ്നമായ്‌ വന്നാല്‍ ശനീശ്വരപൂജ, നീരാജനം, ശനിയാഴ്‌ചവ്രതം, ശിവന്‌ ക്ഷീരധാര, നാഗാരാധന.
മീനം രാശിലഗ്നമായി വന്നാല്‍ വിഷ്‌ണു അഷ്‌ടാക്ഷരീജപം, ഭാഗവത, രാമായണപാരായണം, വിഷ്‌ണുസഹസ്രനാമജപം, ത്രിമധുര സമര്‍പ്പണം മുതലായവയെല്ലാം കഷ്‌ടതകള്‍ മാറാനും രോഗമുക്‌തിവരാനും, അത്യാപത്തില്‍നിന്ന്‌ രക്ഷനേടാനും സിദ്ധമാര്‍ഗ്ഗങ്ങളാണ്‌. മനമുരുകി പ്രാര്‍ത്ഥിച്ചാല്‍ ഈശ്വരന്‍ കേള്‍ക്കും. ഫലം നിശ്‌ചയം.
നവഗ്രഹശാന്തിവരുത്താന്‍-നവഗ്രഹസ്‌തോത്രജപം, ഗ്രഹമന്ത്രജപം അഷ്‌ടാക്ഷരീജപം, ക്ഷേത്രദര്‍ശനം എന്നിവയെല്ലാം ഉപകാരപ്പെടും. ധന്വന്തരിമന്ത്രജപംകൊണ്ട്‌ മഞ്ഞപ്പിത്തം കലശലായ ഒരു കുട്ടിക്ക്‌ ശാന്തിവന്ന അനുഭവം ഉണ്ടായിട്ടുണ്ട്‌. ക്ഷേത്രാരാധന നടത്തുന്നവരെ സഹായിക്കുന്നതും ഉത്തമമാണ്‌. നിത്യനാമജപം ആളറിഞ്ഞ്‌ ദാനം, സമൂഹസ്‌നേഹം എന്നിവയെല്ലാം രോഗമുക്‌തിക്കുള്ള ഔഷധങ്ങളാണ്‌.


ധന്വന്തരിമന്ത്രം

ഓം നമോ ഭഗവതേ വാസുദേവായ

ധന്വന്തരമൂര്‍ത്തേ അമൃതകലശഹസ്‌തായ

സര്‍വ്വാമയ വിനാശായ

ത്രൈലോക്യ നാഥായ മഹാവിഷ്‌ണുവേ സ്വാഹഃ

സര്‍വ്വരോഗ ശമനമന്ത്രം

ശ്രീ ശുകഋഷിഗായത്രീഛന്ദഃ

ദക്ഷിണാമൂര്‍ത്തിരുദ്രോ ദേവതാഃ

ഓം ഹ്രീം ദക്ഷിണാമൂര്‍ത്തയേ

ത്രിനേത്രായ ത്രികാല ജ്‌ഞാനായ

സര്‍വ്വ ശത്രുഘ്‌നായ

സര്‍വ്വാപസ്‌മാര വിദാരണായ

ദാരയ ദാരയ മാരയമാരയ

ഭസ്‌മീകുരു ഭസ്‌മീകുരു
ഏഹ്യേഹി ഹും ഫട്‌ സ്വാഹ

നിത്യവും രണ്ടു നേരം 21 പ്രാവശ്യം വീതം ജപിച്ചാല്‍ രോഗശമനം ഉണ്ടാകും.


Copy Code