രക്ഷായന്ത്രങ്ങള്‍

ഗ്രഹദോഷപരിഹാരത്തിനും, ശത്രുബാധയില്‍ നിന്നും രക്ഷ പ്രാപിക്കുന്നതിനും ഉദ്ദിഷ്ടകാര്യ സാദ്ധ്യത്തിനുമായി രക്ഷായന്ത്രങ്ങള്‍ ധരിക്കാവുന്നതാണ്. ശുഭലഗ്നത്തില്‍  വിധിയാംവണ്ണം എഴുതി ദശാംഗങ്ങളും മറ്റും  പൂര്‍ത്തിയാക്കി ഓരോന്നിനും വേണ്ടതായ  മന്ത്രസംഖ്യ യഥാവിധി ആ യന്ത്രത്തില്‍ തൊട്ടുജപിച്ച്  പ്രാണപ്രതിഷ്ഠ ചെയ്ത്  നല്‍കുന്ന യന്ത്രം ഫലിക്കുക തന്നെ ചെയ്യും എന്നതില്‍ തര്‍ക്കമില്ല. 
ഒരു യന്ത്രം ലോഹത്തകിടില്‍ എഴുതിക്കഴിഞ്ഞ ശേഷം അതിനെ ചൈതന്യയുക്തമാക്കി മാറ്റണം .ആയതിന്‌ ആദ്യം വേണ്ടതായ കര്‍മ്മമാണ്‌  ജലാധിവാസം. തകിട്‌ ഒരു ദിവസം ജലത്തില്‍ അധിവാസം ചെയ്ത്  സൂക്ഷിക്കണം.
പിറ്റേന്ന് പുറ്റുമണ്ണ്‌ ഉപയോഗിച്ച്  കഴുകിയ  ശേഷം നാല്‍പ്പാമരപ്പൊടി ഉപയോഗിച്ച്‌ ശുദ്ധിവരുത്തി പുണ്യാഹശുദ്ധി വരുത്തി  നാല്‍പ്പാമര കഷായം അഭിഷേകം ചെയ്ത് യന്ത്രത്തിന്റെ  മൂര്‍ത്തിയെ ആവാഹിച്ച്‌ വിധിയാം വണ്ണം പൂജ ചെയ്യണം. 

പ്രാണപ്രതിഷ്ഠാ മന്ത്രം മുതല്‍ ആ യന്ത്രത്തിന് വേണ്ടതായ എണ്ണം ജപിക്കണം.ഇത്തരത്തിലുള്ളതായ പലവിധ കര്‍മ്മങ്ങള്‍ക്ക് ശേഷമേ യന്ത്രം ധാരണ യോഗ്യമാകുകയുള്ളൂ .ശ്രേയസ്  ജ്യോതിഷ കേന്ദ്രത്തില്‍ നിന്നും  ഈ വിധത്തില്‍ അല്ലാതെ ഒരു യന്ത്രവും നല്‍കുന്നതല്ല.
ജാതകത്തിലെ അഞ്ചാം ഭാവാധിപന്‍റെ ബലാബലം അനുസരിച്ചുള്ള യന്ത്രം ധരിക്കുന്നതാണ് പൊതുവില്‍ അവലംബിച്ചു വരുന്ന രീതി. ദശാനാഥന്‍റെ യന്ത്രവും ധരിക്കാവുന്നതാണ്. എന്ത് തന്നെ ആയാലും ഗ്രഹനില പരിശോധിച്ച ശേഷം യന്ത്ര ധാരണം നടത്തുന്നതാണ് ഉത്തമം. യന്ത്രങ്ങളുടെ നിര്‍മ്മാണരീതിയിലെ വ്യതിയാനങ്ങളും  തൊട്ടു ജപിക്കേണ്ടതായ ദിവസങ്ങളുടെ വ്യത്യാസവും അനുസരിച്ച്  തയ്യാറാക്കുന്ന യന്ത്രങ്ങളുടെ കാലതാമസവവും ചെലവും വ്യത്യാസപ്പെടുന്നതാണ്.


ശ്രേയസ് ജ്യോതിഷ കേന്ദ്രത്തില്‍ നിന്നും തയാറാക്കി നല്‍കി വരുന്ന യന്ത്രങ്ങളെക്കുറിച്ച് ചുവടെ വിവരിക്കുന്നു.


വൈഷ്ണവയന്ത്രങ്ങള്‍:
-------------------------------
1. രാജഗോപാലയന്ത്രം


പ്രധാനപ്പെട്ട ഒരു വശ്യ യന്ത്രമാണ്  രാജഗോപാലയന്ത്രം. തൊഴില്‍ ബന്ധമായ പ്രശ്നങ്ങള്‍ക്ക് ഇത് വളരെ പ്രയോജനകരമാണ്. ബുധഗ്രഹ ദോഷ പരിഹാരത്തിനും ഇത്  വളരെ പ്രയോജനകരമാണ്.  ജോലി ലഭിക്കുവാനുള്ള തടസ്സം എന്തെങ്കിലും ഉണ്ടെങ്കില്‍ ആയത്  പരിഹരിക്കുന്നതിനും ഇത്   ഉത്തമമാണ്. മത്സര സ്വഭാവമുള്ള ജോലികള്‍ വര്‍ധിച്ചു വരുന്ന 
ഇക്കാലത്ത് മാനസിക പിരിമുറുക്കം കുറയ്ക്കാന്‍  രാജഗോപാല യന്ത്രത്തോളം യോഗ്യമായ മറ്റൊരു യന്ത്രമില്ല തന്നെ.



2. മദനഗോപാല യന്ത്രം 

പൊതുജനങ്ങളുമായി നിരന്തരം ബന്ധപ്പെട്ടു പ്രവര്‍ത്തിക്കേ ണ്ടവര്‍ക്കും , നേതൃസ്ഥാനീയര്‍ക്കും, 
മത്സര വിജയം ആഗ്രഹിക്കുന്നവര്‍ക്കും മദന ഗോപാല യന്ത്രം ഗുണകരമാണ്.

3. 
നരസിംഹയന്ത്രം

കഠിനമായ ശത്രു ദോഷം, ആഭിചാര ദോഷം, രോഗ ദുരിതാദികള്‍ എന്നിവയുടെ പരിഹാരമായും 
ബുധ ഗ്രഹത്തിന്റെ അനിഷ്ട സ്ഥിതിയില്‍ നിന്നും രക്ഷ നേടാനും നരസിംഹ യന്ത്രം പോലെ 
പ്രയോജനകരമായ മറ്റൊരു യന്ത്രമില്ല. സ്ഥല-ഭവന രക്ഷ യ്ക്കായും ഈ യന്ത്രം ഉപയോഗിക്കാവുന്നതാണ്.


4. ധന്വന്തരീയന്ത്രം

മരുന്നും മന്ത്രവും എന്നതാണ്  ഭാരതീയ ചികിത്സാ സങ്കല്‍പം. പല രോഗികളില്‍ ഒരേ മരുന്നിന്റെ പ്രവര്‍ത്തനവും ഫലവും പലപ്പോഴും പല രീതിയില്‍ ആയിരിക്കും. രോഗശാന്തിക്ക് 
ഈശ്വരാധീനവും കൂടിയേ കഴിയൂ.  രോഗശമനത്തിന് ധന്വന്തരീ യന്ത്രം അത്യുത്തമം ആകുന്നു.

5. ഗോവിന്ദയന്ത്രം

ഭവന രക്ഷയ്ക്ക്  അത്യുത്തമമായ യന്ത്രമാണിത്. രോഗദുരിതാദി കളില്‍ നിന്നും ശത്രു ദോഷത്തില്‍ നിന്നും രക്ഷ ലഭിക്കുവാന്‍ ഈ യന്ത്രം ചെമ്പ്  തകിടില്‍  സ്ഥലരക്ഷ ചെയ്യുന്നത് പ്രയോജനംചെയ്യും.

6. മഹാസുദര്‍ശനയന്ത്രം

ശത്രു ദോഷ പരിഹാരത്തിനും ആഗ്രഹ സാഫല്യത്തിനും  കുടുംബ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടിഉത്തമ ദാമ്പത്യം നയിക്കുവാനും ആഭിചാര ദോഷത്തില്‍ നിന്നും മുക്തി നേടുവാനും  സര്‍വോപരി 
ദീര്‍ഘായുസ്സിനും മഹാ സുദര്‍ശന യന്ത്രം ഏറ്റവും ഗുണകരമാണ്. സ്ഥല ഭവന രക്ഷയ്ക്കും ഈ യന്ത്രം ഉപയോഗിക്കാം. ദാമ്പത്ത്യ സദാചാര നിഷ്ഠ ഇല്ലാത്തവര്‍ ഇത് ഉപയോഗിച്ചാല്‍ ദോഷാനുഭവങ്ങള്‍ ആകും ഉണ്ടാകുക എന്ന് മാത്രം.

7.വിദ്യാ രാജഗോപാല യന്ത്രം

യന്ത്രങ്ങളിൽവെച്ച് രാജസ്ഥാനത്തുള്ള യന്ത്രമാണ് വിദ്യാ രാജഗോപാലയന്ത്രം. വിധിപ്രകാരം ശരീരത്തില്‍  ധരിച്ചാൽ, ബുദ്ധിശക്തിയും  അറിവും ഓര്‍മ്മ ശക്തിയും വർദ്ധിക്കുന്നതാണ്. വിധിയാം വണ്ണം  തയാർ ചെയ്ത യന്ത്രം ധരിക്കുന്നതിലൂടെ മൂകനെ  പോലും വാഗ്മിയാക്കിത്തീർക്കുകയും ചെയ്യുമെന്ന് ആചാര്യന്മാര്‍ പറയുന്നു. സമ്പല്‍ സമൃദ്ധിയും ധന ധാന്യാദികളും വളരെയധികം   വർദ്ധിക്കുന്നതാകുന്നു. വിദ്യാർത്ഥികൾക്ക് പഠനത്തില്‍ ഉത്സാഹവും ശ്രദ്ധയും  വർദ്ധിക്കുന്നതായും അനുഭവമാകുന്നതാണ്. ഇത് ധരിക്കുന്നതിലൂടെ ബൌധിക നിലവാരം ഉയരുകയും പഠനത്തിലെ വൈകല്യങ്ങള്‍ അകലുകയും ചെയ്യും. 

ശൈവയന്ത്രങ്ങള്‍:
--------------------------

1. ലഘുമൃത്യുഞ്ജയയന്ത്രം

12 വയസ്സ് വരെയുള്ള ബാലികാ ബാലന്മാര്‍ക്കുണ്ടാകുന്ന  ലഘു രോഗങ്ങള്‍ക്ക് (ബാലാരിഷ്ടത) 
ഈ യന്ത്രം വളരെ പ്രയോജനം ചെയ്യും.



2. മഹാമൃത്യുഞ്ജയയന്ത്രം

ആപല്‍ ഘട്ടങ്ങളില്‍ നിന്നും  മഹാ വ്യാധികളില്‍ നിന്നും രക്ഷയേകി ദീര്‍ഘായുസ്സ്  പ്രദാനം 
ചെയ്യുന്ന യന്ത്രമാണിത്.

3. അഘോരയന്ത്രം
ബാധാ ദോഷ പരിഹാരത്തിനും ശത്രു- ആഭിചാര ദോഷങ്ങള്‍ക്കും പരിഹാരമായി  ഈ യന്ത്രം 
ധരിക്കാവുന്നതാണ്.

4. മൃതസഞ്ജീവനീയന്ത്രം:
ഈ യന്ത്രം 
ഏറ്റവും ശക്തമായ  ആയൂര്‍ദോഷമുള്ളവര്‍ക്ക് പ്രയോജനം ചെയ്യും .

5. കുബേരയന്ത്രം

ധന-ധാന്യഐശ്വര്യ സമൃദ്ധിയോടും സകലപ്രതാപത്തോടും കൂടി ദീര്‍ഘ നാള്‍ ജീവിക്കുന്നതിന് 
ഈ യന്ത്രം സഹായിക്കും.

6. വീരഭദ്രയന്ത്രം

അധികാര സ്വഭാവമുള്ള  ജോലിയില്‍ ഏര്‍പ്പെടുന്നവര്‍ക്കും  അധികാരികള്‍ക്കും അധികാരം 
ഉറപ്പാക്കുന്നതിനായി  ധരിക്കാവുന്നതാണ്. ഇത് ദമ്പതികള്‍ ധരിച്ചാല്‍ പരസ്പരവശ്യം ഉണ്ടാകും എന്നതിലും തര്‍ക്കമില്ല.

ശാക്തേയയന്ത്രങ്ങള്‍
-----------------------------

1. അശ്വാരൂഢയന്ത്രം

അതിശക്തമായ ഒരു വശ്യയന്ത്രവും കൂടിയായ ഇത് ശ്രദ്ധയോടെയും  സൂക്ഷ്മതയോടെയും 
ശ്രദ്ധയോടെ ധരിക്കേണ്ടതായ യന്ത്രമാകുന്നു. .  ധനാഭിവൃധിയും  സര്‍വ വശ്യവും ആണ്  ധരിക്കുന്നവര്‍ക്കുള്ള  ഫലാനുഭവങ്ങള്‍.

2. സ്വയംവരയന്ത്രം

ഇത് വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നര്‍ക്കും   നെടുമാംഗല്യം  കാംക്ഷിക്കുന്നവര്‍ക്കും 
ധരിക്കാവുന്നതായ ഒരു വശ്യ യന്ത്രമാണിത്.

3. അന്നപൂര്‍ണ്ണേശ്വരീയന്ത്രം

ജാതകവശാല്‍ ശുക്രന്‍ അനിഷ്ടനായി  നില്‍ക്കുന്നവര്‍ക്ക്  ഏറ്റവും പ്രയോജനം ചെയ്യുന്ന 
യന്ത്രമാണിത്.

4. മദനകാമേശ്വരീയന്ത്രം

പരസ്പരം മാനസിക ഐക്യമില്ലാതെ  കലഹിച്ചുകഴിയുന്ന ദമ്പതികള്‍ക്ക്   മാനസിക 
ഐക്യമുണ്ടാകുവാന്‍ ഈ യന്ത്രത്തോളം പോന്ന  മറ്റൊരു യന്ത്രമില്ല. മനസ്സില്‍ ഉദ്ദേശിക്കുന്ന ആഗ്രഹങ്ങള്‍ സാധിക്കുന്നതിനും ധന സമൃദ്ധിക്കും ഇത്  ഗുണകരമാണ്.

5. ദുര്‍ഗ്ഗായന്ത്രം

ദേവീ കടാക്ഷത്താല്‍ സകലവിധ അനുഗ്രഹ രക്ഷകളും നല്കുന്ന യന്ത്രമാണിത്.  ഗര്‍ഭാവസ്ഥയില്‍  
ധരിക്കുവാന്‍ ഏറ്റവു ഉത്തമമായ രക്ഷാ യന്ത്രമാണിത്.

6. ബാലായന്ത്രം

തര്‍ക്കങ്ങളിലും കോടതി വ്യവഹാരങ്ങളിലും സര്‍ക്കാര്‍ സംബന്ധമായ  നൂലാമാലകളിലും പെട്ട്  
ഉഴലുന്നവര്‍ക്ക്  ഈ യന്ത്രം വളരെ പ്രയോജനം ചെയ്യുന്നതായി കണ്ടിട്ടുണ്ട്. ദീര്‍ഘയുസ്സിനും ശരീര രക്ഷയ്ക്കും ഇത്  ഗുണകരമാണ്.

7. താരായന്ത്രം

ഇത് ധരിക്കുന്നവര്‍ക്ക് ആയുസ്സും ആരോഗ്യവും രാജബഹുമാനവും ലഭിക്കും. രാത്രികാലങ്ങളില്‍ 
അകാരണമായി പേടിക്കുകയും, സ്ഥിരമായി ദു:സ്വപ്നം കണ്ട്  ഉറക്കം വിട്ട് ഉണരുകയും ചെയ്യുന്ന 
കുട്ടികള്‍ക്കും ഈ യന്ത്രം ധരിക്കാം. താരായന്ത്രം ശക്തമായ യന്ത്രങ്ങളില്‍ ഒന്നാണ്.

8. നാഗമോഹിനീയന്ത്രം

ഗ്രഹനിലയില്‍ രാഹു അനിഷ്ട സ്ഥാനങ്ങളില്‍ ഉള്ളവരും രാഹുര്‍ദശ അനുഭവിക്കുന്നവരും  ഈ 
യന്ത്രം ധരിക്കുന്നത് രാഹുപ്രീതികരവും ഐശ്വര്യദായകവുമാണ് .


9. ത്രിപുരസുന്ദരീയന്ത്രം

നിര്‍മ്മിക്കുന്നതിലും  ധരിക്കുന്നതിലും  ഏറ്റവും നിഷ്കര്‍ഷ  വേണ്ടതായ ഒരു യന്ത്രമാണിത്. ഒരു 
തവണ അഴിച്ചു വച്ചാല്‍  പിന്നെ പൂജ കഴിയ്ക്കാതെ വീണ്ടും ധരിക്കാവുന്നതല്ല. യന്ത്രങ്ങളിലെ രാജ്ഞി എന്നാണ് ഈ ശാക്തേയ യന്ത്രം  അറിയപ്പെടുന്നത്. ഗ്രഹനില പരിശോധിച്ച്  മാത്രമേ 
ഈ യന്ത്രം ധരിക്കാവൂ.
Copy Code