നക്ഷത്ര ദശാകാലം കണ്ടുപിടിക്കുന്നതെങ്ങിനെ?



ഗ്രഹങ്ങളുടെ ബലവും, സ്ഥാനസ്ഥിതികളും അനുസരിച്ച് യോഗങ്ങളും, യോഗങ്ങളുടെ ബലമനുസരിച്ച് ദശാഫലങ്ങളും സിദ്ധിക്കുന്നു.

ജ്യോതിശാസ്ത്രത്തില്‍ കാലചക്രദശ, നിസ്സര്‍ഗ്ഗദശ, നിര്യാണദശ, ഗുളികദശ, നക്ഷത്രദശ തുടങ്ങിയ പല ദശകളും ഉണ്ടെങ്കിലും നക്ഷത്രദശക്കാണ് സര്‍വ്വാദരണീയമായ പ്രാധാന്യം ഉളളത്. ഒരു മനുഷ്യായുസ്സ് 120 വര്‍ഷങ്ങളായി ഗണിച്ചിരിക്കുന്നു. 120 വര്‍ഷത്തെ 9 ഗ്രഹങ്ങള്‍ക്ക് സമയവീതം ചെയ്തിരിക്കുന്നു. ഓരോ ഗ്രഹങ്ങള്‍ക്കും പ്രത്യേക സമയമുണ്ട്. ഗ്രഹങ്ങളുടെ സമയത്തെ ആ ഗ്രഹത്തിന്റെ ദശാകാലം എന്ന് പറയുന്നു. ഇത് നക്ഷത്രപ്രകാരം മനസ്സിലാക്കാവുന്നതാണ്.

27 നക്ഷത്രങ്ങളെ മൂന്നു വീതം ഒന്‍പത് ഗ്രഹങ്ങളുടെ ദശാകാലമായി വിഭജിച്ചിരിക്കുന്നു. ഇത് വഴി ഒരു കുട്ടി ജനിച്ചാല്‍ ആദ്യ ദശ ഏതാണെന്നു കണ്ടുപിടിക്കാവുന്നതാണ്.

ഉദാ:- അശ്വതി, മകം, മൂലം നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആദ്യം കേതു ദശയും ഭരണി, പൂരം, പൂരാടം നക്ഷത്രങ്ങളില്‍ ജനിച്ചാല്‍ ആദ്യം ശുക്രദശയുമാണ്. ഇതിനെ ഗര്‍ഭശിഷ്ടദശ എന്നു പറയുന്നു.

അശ്വതി നക്ഷത്രത്തില്‍ ജനിച്ചാല്‍ അശ്വതി 13 ഡിഗ്രി 20 മിനിറ്റ് (60 നാഴിക) ന് കേതു 7 വര്‍ഷം എന്നു കിട്ടുന്നു. അശ്വതി നക്ഷത്രത്തില്‍ ജനിച്ച സമയം കഴിച്ച് ബാക്കി 10 ഡിഗ്രിയേ ഉളളൂ എങ്കില്‍ 13 ഡിഗ്രി 20 മിനിറ്റിന് 7 വര്‍ഷം എങ്കില്‍ 10 ഡിഗ്രിക്ക് എത്ര വര്‍ഷം, മാസം, ദിവസം എന്നു കാണണം. ഒരു കുട്ടിയുടെ ആദ്യത്തെ ദശക്ക് ശിഷ്ടദശ / ഗര്‍ഭശിഷ്ടദശ എന്നു പറയുന്നു.

ദശകളും ദശാകാലവും : ദശാക്രമം 
നക്ഷത്രംദശവര്‍ഷം
1.അശ്വതിമകംമൂലംകേതു7
2.ഭരണിപൂരംപൂരാടംശുക്രന്‍20
3.കാര്‍ത്തികഉത്രംഉത്രാടംരവി6
4.രോഹിണിഅത്തംതിരുവോണംചന്ദ്രന്‍10
5.മകീര്യംചിത്തിരഅവിട്ടംകുജന്‍7
6.തിരുവാതിരചോതിചതയംരാഹു18
7.പുണര്‍തംവിശാഖംപൂരുരുട്ടാതിഗുരു16
8.പൂയ്യംഅനിഴംഉത്രട്ടാതിശനി(മന്ദന്‍)19
9.ആയില്യംതൃക്കേട്ടരേവതിബുധന്‍17
120 വര്‍ഷം

ഒരു ഗ്രഹത്തിന്റെ ദശാകാലം എന്നു പറഞ്ഞാല്‍ , ആ ഗ്രഹം ഉള്‍പ്പെടെ ഒന്‍പത് ഗ്രഹങ്ങളുടെയും നിര്‍ദ്ദിഷ്ട വീതപ്രകാരമുളള ഒന്‍പത് അപഹാരകാലങ്ങള്‍ ചേര്‍ന്നതാണ്. എല്ലാ ഒന്‍പത് ഗ്രഹങ്ങള്‍ക്കും അപഹാരങ്ങള്‍ ഉണ്ട്. ഓരോ ദശയും തുടങ്ങുമ്പോള്‍ ആദ്യത്തെ അപഹാരം ആ ദശാനാഥന്റെതു തന്നെയാണ്. പിന്നീട് ദശാക്രമം അനുസരിച്ച് ഓരോ ഗ്രഹത്തിന്റെയും അപഹാരങ്ങളും വരുന്നു.

അപഹാരത്തിന് അന്തര്‍ദശ അല്ലെങ്കില്‍ ഭുക്തി എന്നു പറയുന്നു. ദശാകാലത്തിന്റെ ദൈര്‍ഘ്യത്തിന് അനുസരിച്ചാണ് അപഹാരകാലം കണക്കാക്കുന്നത്. ഒരു മഹാദശയുടെ അപഹാരകാലം വളരെ എളുപ്പത്തില്‍ കണ്ടുപിടിക്കാവുന്നതാണ്.

ഉദാ :- (ദശാനാഥന്റെ വര്‍ഷം /120 ) * അപഹാരം അറിയേണ്ടുന്ന ഗ്രഹത്തിന്റെ ദശാവര്‍ഷം

1. ചന്ദ്രദശയില്‍ കുജന്റെ അപഹാരം കാണുന്നതിന്

(10 * 7 ) / 120 = 70 / 120 = 7 * 12 = 84 7 മാസം

2. ചന്ദ്രദശയില്‍ രാഹുവിന്റെ അപഹാരം കാണുന്നതിന്

( 10 * 18 ) / 120 = 180 / 120 = 1 വര്‍ഷം 6 മാസം

3. വ്യാഴദശയില്‍ ശനിയുടെ അപഹാരം കാണുന്നതിന്

( 16 * 19 ) / 120 = 304 / 120 = 2 വര്‍ഷം 6 മാസം 12 ദിവസം

ഓരോ അപഹാരത്തിനെയും വീണ്ടും 9 ഗ്രഹങ്ങളായി വീതിച്ചുകൊടുക്കുന്നതിന് പര്യന്തര്‍ദശ / അന്തര്‍ഭൂക്തി ( sub.sub period ) എന്നു പറയുന്നു.

ഓരോ അന്തര്‍ഭൂക്തിയേയും വീണ്ടും നവഗ്രഹങ്ങള്‍ക്ക് ആയി വീതിച്ചുകൊടുക്കുന്നു. അതിന് സൂക്ഷ്മ ഭൂക്തി എന്നു പറയുന്നു. ഓരോ സൂക്ഷ്മഭൂക്തിയേയും വീണ്ടും നവഗ്രഹങ്ങള്‍ക്കായി വീതിച്ചുകൊടുക്കുന്നു. അതിനു പ്രാണഭൂക്തി എന്നു പറയുന്നു. ഇങ്ങിനെ അതിസൂക്ഷ്മങ്ങളായ ദശാവിശേഷങ്ങള്‍ മുഖേന മനുഷ്യരുടെ ജനനം മുതല്‍ മരണം വരെയുളള ഓരോ നിമിഷത്തിലും സംഭവിക്കുന്ന മാറ്റങ്ങള്‍ അതിസൂക്ഷ്മമായി മനസ്സിലാക്കാന്‍ സാധിക്കുന്നു.

ദശാകാലത്തില്‍ അപഹാരവും അപഹാരത്തില്‍ അപഹാരവും ( ഛിദ്രവും) നോക്കുമ്പോള്‍ കൂടുതല്‍ സൂക്ഷ്മമായി പ്രവചനം നടത്തുവാന്‍ സഹായിക്കുന്നു.

Copy Code