വിവാഹ പൊരുത്തവും കുജ ദോഷ അപവാദവും

Image

ജാതകങ്ങള്‍ തമ്മിലുള്ള പാപസാമ്യം ചിന്തിക്കുമ്പോള്‍ 2,12,4,7,1,8 എന്നീ ഭാവങ്ങളില്‍ ചൊവ്വ നില്‍ക്കുമ്പോള്‍ അതിനു ചൊവ്വാദോഷം എന്ന് സാമാന്യേന പറയും.എന്നാല്‍ ഇപ്രകാരം നില്‍ക്കുന്ന ചൊവ്വ എല്ലാവര്ക്കും ദോഷം ചെയ്യില്ല. ചിങ്ങം,കര്‍ക്കിടകം,മകരം,മേടം,വൃശ്ചികം,ധനു,മീനം എന്നീ ലഗ്നങ്ങളില്‍ ജനിച്ചവര്‍ക്ക് ചൊവ്വ ഇതു ഭാവത്തില്‍ നിന്നാലും ചൊവ്വാദോഷമേയില്ല.തുലാം ലഗ്നമായാല്‍ വൃശ്ചികത്തില്‍ (രണ്ടില്‍) നില്‍ക്കുന്ന ചൊവ്വയ്ക്ക്‌ ദോഷമില്ല.കുംഭം ലഗ്നമായാല്‍ ഇടവത്തില്‍ (നാലില്‍) നില്‍ക്കുന്ന ചൊവ്വയ്ക്ക്‌ ദോഷമില്ല.കുംഭം ലഗ്നത്തിനു കന്നിയില്‍ (എട്ടില്‍) നില്‍ക്കുന്ന ചൊവ്വയ്ക്കും ,മിഥുനം ലഗ്നക്കാര്‍ക്ക് മകരത്തില്‍ (എട്ടില്‍) നില്‍ക്കുന്ന ചൊവ്വയ്ക്കും ദോഷമില്ല.തുലാം ലഗ്നത്തിനു കന്നിയിലെ (പന്ത്രണ്ടിലെ) ചൊവ്വയ്ക്കും ദോഷമില്ല.
സ്ത്രീ ജാതകത്തില്‍ ഏഴിലോ എട്ടിലോ പാപന്‍ നിന്നാലും, ഒന്‍പതില്‍ ശുഭഗ്രഹം നിന്നാല്‍ ജാതകം ശുഭമാണ്.

മേടം,വൃശ്ചികം എന്നീ ലഗ്നങ്ങള്‍ക്ക് ചൊവ്വ ലഗ്നാധിപനാണ്.കര്‍ക്കിടകം,ചിങ്ങം ലഗ്നക്കാര്‍ക്ക് ചൊവ്വ യോഗകാരകനാണ്.ധനു ലഗ്നത്തിനു അഞ്ചാം ഭാവാധിപത്യവും , മീന ലഗ്നത്തിനു ഒന്‍പതാം ഭാവാധിപത്യവും ലഭിക്കുന്ന കുജന്‍ ശുഭനാണ്. മകരം രാശി കുജന് ഉച്ചമാകയാല്‍ മകരലഗ്നക്കാര്‍ക്കും കുജന്‍ ശുഭനാണ്.

ഈ തത്വങ്ങള്‍ വച്ച് നോക്കുമ്പോള്‍ ചൊവ്വാദോഷം വളരെ അപൂര്‍വ്വം ലഗ്നങ്ങള്‍ക്ക് മാത്രമേ ബാധകമാകുന്നുള്ളൂ.ദോഷമില്ലെന്ന് കണ്ടാല്‍ ആ ജാതകങ്ങള്‍ സാധാരണ ജാതകം പോലെ തന്നെ പരിഗണിക്കണം.

അനാവശ്യമായ ചൊവ്വാദോഷ ഭീതിയാല്‍ വിവാഹങ്ങള്‍ക്ക് തടസ്സമോ താമസമോ വരാതിരിക്കട്ടെ.

ഓണ്‍ലൈന്‍ ജ്യോതിഷ സേവനങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

ഞങ്ങളുടെ ഫേസ്ബുക്ക്‌ ഗ്രൂപ്പില്‍ അംഗമാകുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Copy Code