ലളിതാ സഹസ്രനാമം-mp-3 (വരികള്‍ സഹിതം)

വിഷ്ണുസഹസ്രനാമം, ശിവസഹസ്രനാമം തുടങ്ങി ഭക്തിയും മുക്തിയും പ്രദാനം ചെയ്യുന്ന സഹസ്രനാമങ്ങൾ പലതുണ്ടെങ്കിലും ഗൃഹസ്ഥാശ്രമികള്‍ക്ക്‌ ഏറ്റവും ഉത്തമം ലളിതാസഹസ്രനാമമാണ്. ബ്രഹ്മാണ്ഡപുരാണത്തിലെ ഉത്തരകാണ്ഡത്തില്‍ ഉള്‍പ്പെടുന്ന ലളിതാസഹസ്രനാമത്തിന്റെ നിത്യപാരായണത്തിലൂടെ ദാരിദ്ര്യവും രോഗദുരിതങ്ങളും ഒഴിഞ്ഞുപോകും. ഇതിലെ ഓരോ നാമവും ഓരോ മന്ത്രമാണ്‌. മറ്റ്‌ സഹസ്രനാമങ്ങളില്‍ പലനാമങ്ങളും ഒന്നോഅതിലധികമോ തവണ ആവര്‍ത്തിക്കപ്പെടുന്നുണ്ട്‌. എന്നാല്‍ ലളിതാസഹസ്രനാമത്തില്‍ ഒറ്റനാമം പോലും ആവര്‍ത്തിക്കുന്നില്ല എന്നതും വൃത്തനിബദ്ധമായ പാദപൂരണത്തിന്‌ അനാവശ്യമായ ഒരു അക്ഷരമോ വാക്കോ ഉപയോഗിച്ചിട്ടില്ല എന്നതും ഇതിനെ മന്ത്രശക്തിയുടെ പൂര്‍ണതയിലെത്തിക്കുന്നു. പുരുഷനില്‍ കാരുണ്യം, സ്നേഹം തുടങ്ങിയ സ്ത്രൈണഗുണങ്ങളും സ്ത്രീയില്‍ സ്ഥിരത, ധീരത തുടങ്ങിയ പുരുഷഗുണങ്ങളും വളര്‍ത്തിയെടുക്കാനും അതിലൂടെ സമൂഹത്തെ ആത്മീയമായി ഉദ്ധരിക്കാനും ലളിതാസഹസ്രനാമ അര്‍ച്ചനയും പാരായണവും ഉത്തമമാണെന്ന് പറയപ്പെടുന്നു. കുടുംബൈശ്വര്യത്തിനു മാത്രമല്ല ലോകശാന്തിക്കും ലളിതാസഹസ്രനാമാര്‍ച്ചന ശ്രേഷ്ഠമാണ്‌. .

ഭക്തിപൂര്‍വ്വം  ജപിക്കുക ....


Copy Code